പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചിക അപകടകരമായ നിലയിൽ; ജാഗ്രതാ നിർദേശം
Mar 2, 2026, 11:59 IST
കേരളത്തിലെ വിവിധ ജില്ലകളിൽ ഉയർന്ന അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ അൾട്രാ വയലറ്റ് സൂചിക അപകടകരമായ നിലയിലേക്ക് ഉയർന്നു. കോന്നി, ചങ്ങനാശ്ശേരി, പൊന്നാനി എന്നിവിടങ്ങളിൽ യുവി ഇൻഡക്‌സ് 7 രേഖപ്പെടുത്തി
കൊട്ടാരക്കര, കളമശ്ശേരി, തൃത്താല, ബേപ്പൂർ, മാനന്തവാടി എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവന്തപുരത്തെ വിളപ്പിൽശാല, ആലപ്പുഴയിലെ ചെങ്ങന്നൂർ, ഇടുക്കിയിലെ മൂന്നാർ, തൃശ്ശൂരിലെ ഒല്ലൂർ, കണ്ണൂരിലെ ധർമടം, കാസർകോട്ടെ ഉദുമ എന്നിവിടങ്ങളിൽ സൂചിക 4 മുതൽ 4 വരെയാണ്
ഈ പ്രദേശത്ത് താമസിക്കുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. ഇത് സൂര്യതാപം, ചർമരോഗങ്ങൾ എന്നിവക്ക് കാരണമായേക്കാം.
