സംസ്ഥാനത്ത് അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ തോതിൽ

hot

കേരളത്തിലെ മിക്ക സ്ഥലങ്ങളിലും അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം അപകടകരമായ തോതിലെന്ന് റിപ്പോർട്ട്. പകൽ നേരം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഗുരുതരമായ സൂര്യാഘാതത്തിന് ഇടയാക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. യുവി ഇൻഡെക്‌സ് 12, പുനലൂരിൽ 12, ആലപ്പുഴയിൽ 12,കൊച്ചി, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കൽപ്പറ്റ, കാസർകോട് എന്നിവിടങ്ങളിലും യുവി ഇൻഡെക്‌സ് 12, തളിപ്പറമ്പിൽ 11 എന്നിങ്ങനെയാണ് ബുധനാഴ്ച രേഖപ്പെടുത്തിയ അൾട്രാ വയലറ്റ് വികിരണത്തിന്റെ തോത്

യുവി ഇൻഡെക്‌സ് 10 ആണെങ്കിൽ തന്നെ അപകടകരമാണ്. എന്നാൽ സംസ്ഥാനത്തെ പലയിടങ്ങളിലും യുവി ഇൻഡെക്‌സ് 12ലേക്ക് എത്തി നിൽക്കുകയാണ്. സൂര്യന്റെ ഉത്തരായനത്തിലേക്കുള്ള സഞ്ചാരമാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണം ഉയരാൻ കാരണം. കൂടിയ താപനിലക്കൊപ്പം അൾട്രാ വയലറ്റ് വികിരണം കൂടി ഉയരുന്നത് സൂര്യാഘാത സാധ്യത വർധിപ്പിക്കും. പകൽ 11.30 മുതൽ വെയിൽ താഴുന്നതു വരെ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പാലിക്കണം. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നതും ഒഴിവാക്കണം.
 

Share this story