മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്ന് ഉമ്മൻ ചാണ്ടി

മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഓഫീസിലെ അധികാരകേന്ദ്രവുമായ പ്രിൻസിപ്പൽ സെക്രട്ടറിയെ കേന്ദ്ര അന്വേഷണ ഏജൻസി കുറ്റക്കാരനായി കണ്ട സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ തകർച്ച ഉടനെ സമ്പൂർണമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു

സ്വർണക്കടത്ത്, ഡോളർ കടത്ത്, ഹവാന, ലൈഫ് മിഷൻ ഇടപാടുകളിലെ രാഷ്ട്രീയ ബന്ധം എന്നിവ വൈകാതെ പുറത്തുവരും. ഇതോടെ സർക്കാരിന്റെ തകർച്ച പൂർണമാകും. ഹവാല ഇടപാടിലും സ്വർണക്കടത്തിനും സർക്കാരിന്റെ സംരക്ഷണം ലഭിച്ചു. പാവപ്പെട്ടവരുടെ വീട് നിർമിച്ചതിലും പ്രളയബാധിതരുടെ വീടുകൾ അറ്റുകുറ്റപ്പണികൾ ചെയ്യുന്നതിലും വരെ കമ്മീഷൻ അടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പൂർണ ചുമതല വഹിച്ച പ്രിൻസിപ്പൽ സെക്രട്ടറി തന്നെ ഗുരുതരമായ കേസിൽ അകപ്പെടുന്നത് കേരളത്തിൽ ആദ്യമായിട്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Share this story