സെർവർ തകരാർ പരിഹരിക്കാനായില്ല; റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും

Ration

സെർവർ തകരാർ പരിഹരിക്കാനാകാത്തതിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെയും മറ്റന്നാളും കൂടി അടച്ചിടും. തകരാർ പരിഹരിക്കാൻ രണ്ട് ദിവസം വേണമെന്ന് നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ അറിയിച്ചു. 29ന് റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും. അതേസമയം ഈ മാസത്തെ റേഷൻ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്

അടുത്ത മാസത്തെ റേഷൻ വിതരണം മെയ് 6 മുതലെ ആരംഭിക്കൂ. ഇ പോസ് സർവർ തകരാർ പരിഹരിക്കാൻ ശാശ്വത നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഇ പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടി റേഷൻ കടകൾ ഇന്ന് നാല് മണി വരെ അടച്ചിടുമെന്ന് രാവിലെ അറിയിച്ചിരുന്നു.
 

Share this story