കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; പത്ത് വർഷം ശിക്ഷ ലഭിച്ചാലും പുറകോട്ടില്ല: രാഹുൽ മാങ്കൂട്ടത്തിൽ

rahul

കറുത്ത തുണി കഷ്ണം കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോൺഗ്രസുകാരെന്ന് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. അതിന്റെ പേരിൽ മർദനമേറ്റു. പോലീസ് കള്ളക്കേസെടുത്തു. കരുതൽ തടങ്കലിലാക്കി. താനടക്കം ജയിലിൽ പോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

ഒമ്പത് ദിവസമല്ല, പത്ത് വർഷം ശിക്ഷ ലഭിച്ചാലും പുറകോട്ടില്ല. ജനങ്ങളെ സർക്കാരിൽ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ട്. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിലെ അഭിനവ ചക്രവർത്തി ഓർക്കണം. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നവകേരള സദസ് എന്ന ധൂർത്ത് വണ്ടി കൊണ്ട് എന്ത് നേടിയെന്ന് സർക്കാർ വിശദീകരിക്കണം

എംവി ഗോവിന്ദന്റെ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രസ്താവനയിലും രാഹുൽ പ്രതികരിച്ചു. നിരുത്തരവാദപരമായ പ്രസ്താവനയാണ് എംവി ഗോവിന്ദന്റേത്. പിണറായിയെ പാടിപ്പുകഴ്ത്തുന്ന ജോലിയാണ് ഗോവിന്ദന്റേതെന്നും രാഹുൽ പറഞ്ഞു.
 

Share this story