രാഷ്ട്രപതി അടക്കമുള്ളവർ ഭരണഘടനക്ക് കീഴിൽ, ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധം; മന്ത്രി രാജീവ്

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പരിഗണനയിലുള്ള ബില്ലുകൾ വൈകിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും രാഷ്ട്രപതി അടക്കമുള്ള എല്ലാവരും ഭരണഘടനക്ക് കീഴിലാണെന്നും മന്ത്രി പി രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി

നിയമസഭ പാസാക്കിയ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. രാഷ്ട്രപതിയുടെ അനുമതി ആവശ്യമായ പ്രത്യേക വിഭാഗത്തിൽപ്പെടുന്ന ബില്ലുകളല്ല ഇവ. ഈ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച ഗവർണറുടെ നടപടി തന്നെ ഭരണഘടനാപരമല്ലെന്നും മന്ത്രി പറഞ്ഞു

രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവരെ കക്ഷി ചേർത്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. എന്നാൽ ചില ബില്ലുകളിൽ തീരുമാനം വൈകുകയാണ്.
 

Share this story