തൃശ്ശൂരിലേത് അപ്രതീക്ഷിത തോൽവി; സിപിഎം-ബിജെപി ഗൂഢാലോചന നടത്തിയെന്ന് സതീശൻ

തൃശ്ശൂരിൽ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന് സംഭവിച്ചത് അപ്രതീക്ഷിത തോൽവിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അപകടകരമായ നീക്കം നടക്കുന്നുവെന്ന് നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം ഗൂഢാലോചന നടത്തി. അതാണ് തൃശ്ശൂരിലെ തോൽവിക്ക് കാരണമെന്നും വിഡി സതീശൻ പറഞ്ഞു. പൂരം കലക്കി ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കി. പരാജയം യുഡിഎഫ് പരിശോധിക്കുമെന്നും സതീശൻ പറഞ്ഞു

ആലത്തൂരിലെ തോൽവി ചെറിയ വോട്ടിനാണ്. സർക്കാർ വീഴ്ചകൾ തുറന്ന് കാണിക്കാനായി. ദേശീയതലത്തിൽ തിളക്കമേറിയ മുന്നേറ്റമാണുണ്ടാക്കിയത്. സിപിഎം-ബിജെപി അവിഹിത ബന്ധം നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ്. പ്രകാശ് ജാവേദ്കർ എന്തിനാണ് ഇപി ജയരാജനുമായും മുഖ്യമന്ത്രിയുമായും നിരന്തരം കൂടിക്കാഴ്ച നടത്തിയത്

മുഖ്യമന്ത്രിയുടെ സിഎഎ പ്രചാരണം ഏറ്റില്ല. പിണറായി വിജയൻ മുസ്ലിം വിഭാഗത്തെ കബളിപ്പിക്കുകയായിരുന്നു. തൃശ്ശൂരിലെ സംഘടന വീഴ്ച പരിശോധിക്കും. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയുന്നില്ല. ആത്മപരിശോധന നടത്തണമെന്നും സതീശൻ പറഞ്ഞു.
 

Share this story