തിരുവനന്തപുരം സംസ്‌കൃത കോളേജിൽ അജ്ഞാത മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കം

police line

തിരുവനന്തപുരം സംസ്‌കൃത കോളേജിനുള്ളിൽ അജ്ഞാത മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. 50 വയസിന് മുകളിൽ പ്രായമുള്ള ആളുടെ മൃതദേഹമെന്നാണ് പോലീസ് നിഗമനം. 

കോളേജ് അവധിയായിരുന്നതിനാല് മൃതദേഹം ആരും കണ്ടിരുന്നില്ല. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കെട്ടിടം പൊളിച്ചുമാറ്റുകയും ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ പുറത്ത് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനോട് ചേർന്നുള്ള വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് കത്തിക്കരിഞ്ഞതെന്നാണ് സംശയം

മൃതദേഹം ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
 

Share this story