മുഖ്യമന്ത്രിയെ തിരക്കി തറവാട്ട് വീട്ടിലെത്തി അജ്ഞാതൻ, ഫോട്ടോ കാണണമെന്ന് ആവശ്യം; പരക്കം പാഞ്ഞ് പോലീസ്
Sep 26, 2025, 11:27 IST

മുഖ്യമന്ത്രി പിണറായി വിജയനെ തിരക്കി പിണറായിയിലെ വീട്ടിലും തറവാട്ടിലും എംഎൽഎ ഓഫീസിലും എത്തി അജ്ഞാതൻ. ഇതോടെ പോലീസിനും തലവേദനയായി. ഇന്നലെ വൈകിട്ടാണ് ഇയാൾ ഓട്ടോ റിക്ഷയിൽ മുഖ്യമന്ത്രിയുടെ തറവാട് വീടായ എടക്കടവ് മുണ്ടയിൽ വീട്ടിലെത്തിയത്
മുഖ്യമന്ത്രിയുണ്ടോ എന്ന് അന്വേഷിക്കുകയും മുഖ്യമന്ത്രിയുടെ ഫോട്ടോ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പിണറായി പാണ്ട്യാലമുക്കിലെ മുഖ്യമന്ത്രിയുടെ വീട്ടിലും എംഎൽഎ ഓഫീസിലും അജ്ഞാതൻ എത്തിയെന്ന് അറിഞ്ഞതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്
പരക്കം പാഞ്ഞ പോലീസ് ഒടുവിൽ ആളെ കണ്ടെത്തി. കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആളെ കമ്മീഷണറുടെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ആശുപത്രിയിലാക്കുമെന്നും പിന്നീട് പോലീസ് അറിയിച്ചു.