ഏകീകൃത കുർബാന തർക്കം: സർക്കാരിന്റെ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ

diocese

ഏകീകൃത കുർബാന സംബന്ധിച്ച തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കുന്നതല്ലെന്ന് സിറോ മലബാർ സഭ ഹൈക്കോടതിയിൽ. സഭയിലെ തർക്കങ്ങളിൽ സംസ്ഥാന സർക്കാരിനോ, ചീഫ് സെക്രട്ടറിക്കോ മധ്യസ്ഥത വഹിക്കേണ്ട നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്

വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപ്രകാരം സഭയ്ക്കുണ്ട്. മധ്യസ്ഥ ശ്രമത്തിന് സർക്കാരിനെയും ഹർജിയിലെ കക്ഷികളെയും കോടതി നിർബന്ധിക്കരുത്. ക്രമസമാധാനം നിലനിർത്താനുള്ള സർക്കാരിന്റെ നടപടികളോട് സഭക്ക് എതിർപ്പില്ലെന്നും ഹൈക്കോടതിയിൽ സിറോ മലബാർ സഭ വ്യക്തമാക്കി
 

Share this story