കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയമുണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റ്: വിഡി സതീശൻ

satheeshan

കേരളം ഇന്ത്യയുടെ ഭാഗമാണോയെന്ന് സംശയം ജനിപ്പിക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജ്യത്തെ യാഥാർഥ്യങ്ങൾ വിസ്മരിച്ച് കോർപറേറ്റ് താത്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകി പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാണ് നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് നിരാശജനകമാണ്

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ തയ്യാറാകാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നാരി ശക്തി എന്ന് പ്രധാനമന്ത്രി അടിക്കടി പറയുന്നുണ്ടെങ്കിലും പാചകവാതക വില കുറയ്ക്കാൻ തയ്യാറായിട്ടില്ല. കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള യാതൊരു പ്രഖ്യാപനവും ബജറ്റിലില്ല. തൊഴിലുറപ്പ് പദ്ധതി, സാമുഹിക സുരക്ഷാ പെൻഷൻ എന്നിവയുടെ വിഹിതത്തിലും കാലാനുസൃതമായ വർധനവില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
 

Share this story