കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിൽ; അഞ്ച് മണിക്ക് പൊതുസമ്മേളനം
Sun, 12 Mar 2023

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിലെത്തും. ഉച്ചയ്ക്ക് 1.30ന് പുഴക്കൽ ലുലു ഹെലിപാഡിൽ ഇറങ്ങുന്ന അമിത് ഷാ രണ്ട് മണിക്ക് ശക്തൻ സമാധി സ്ഥലത്ത് പുഷ്പാർച്ചന നടത്തും. വൈകുന്നേരം ജോയ്‌സ് പാലസ് ഹോട്ടലിൽ തൃശ്ശൂർ പാർലമെന്റ് മണ്ഡലം ബിജെപി നേതൃത്വ സമ്മേളനത്തിൽ പങ്കെടുക്കും
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മാർഗനിർദേശം നൽകുന്നതിനാണ് യോഗം. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ സംസാരിക്കും. തുടർന്ന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം റോഡ് മാർഗം കൊച്ചിയിലേക്ക് തിരിക്കും.