കേന്ദ്രമന്ത്രി സ്ഥാനം ഭാരിച്ച ചുമതല; ഏകോപന ചുമതലയുള്ള എംപിയായാൽ മതിയെന്ന് സുരേഷ് ഗോപി

suresh

കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപിയെന്ന നിലയിൽ ഡൽഹിയിലേക്ക് പോകുന്നതിൽ അഭിമാനമുണ്ടെന്ന് സുരേഷ് ഗോപി. ഒന്നോ രണ്ടോ വകുപ്പിൽ ഒതുങ്ങിപ്പോയാൽ കേരളത്തിന് വേണ്ടി ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാൻ പറ്റാതെയാകും. മന്ത്രിസ്ഥാനം ചങ്ങല പോലെയാകുമെന്നും സുരേഷ് ഗോപി പറഞ്ഞു

കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ ഭാരിച്ച ചുമതലയാകും. 10 വകുപ്പുകളുടെയെങ്കിലും ഏകോപന ചുമതലയുള്ള എംപിയാകുന്നതാണ് കൂടുതൽ താത്പര്യം. വോട്ടുകൾ കിട്ടിയത് നടൻ എന്ന രീതിയിലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോടും സുരേഷ് ഗോപി പ്രതികരിച്ചു

മറുപടി തന്റെ കയ്യിലുണ്ട്. മറുപടി പറഞ്ഞാൽ ഞാൻ ലീഡറിന് നൽകിയ ചെളിയേറ് ആകുമത്. ലീഡറിന് തന്റെ നെഞ്ചിൽ ഇപ്പോഴും സ്ഥാനമുണ്ട്. ബിജെപി വോട്ടുകൾ മാത്രമല്ല, എല്ലാവരും തനിക്കൊപ്പം നിന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു
 

Share this story