കൂട്ടായ ചർച്ചകളിലൂടെ കോൺഗ്രസിൽ ഐക്യം ഉറപ്പിക്കണം, തുറന്ന യുദ്ധത്തിലേക്ക് പോകരുത്: ചെന്നിത്തല

chennithala

കൂട്ടായ ചർച്ചകളിലൂടെ കോൺഗ്രസിൽ ഐക്യം ഉറപ്പിക്കണമെന്ന് രമേശ് ചെന്നിത്തല. നേതാക്കൾ പരസ്യപ്രസ്താവന അവസാനിപ്പിക്കണം. തന്റെ പ്രശ്‌നങ്ങൾ ആരോടും പറയാറില്ലെന്നും രമേശ് ചെന്നിത്തല. സമാനമായ നീതിയിൽ സുധീരനും കാര്യങ്ങൾ ചർച്ച ചെയ്യണം. ഇതൊരു തുറന്ന യുദ്ധത്തിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി

അയോധ്യ വിഷയം പാർട്ടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. പാർട്ടിയുടെ അഭിപ്രായമാണ് തന്റെ അഭിപ്രായം. ക്ഷണം ലഭിച്ചാൽ അല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളുവെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ ഇങ്ങനെയുള്ള കാര്യം രാഷ്ട്രീയവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
 

Share this story