അനാവശ്യമായി ബിജെപിയെ ഉയർത്തിപ്പിടിക്കുന്നു; പ്രതാപന്റേത് വീമ്പുപറച്ചിലെന്ന് മന്ത്രി കെ രാജൻ

rajan

ടിഎൻ പ്രതാപനെതിരെ വിമർശനവുമായി മന്ത്രി കെ രാജൻ. പ്രതാപൻ അനാവശ്യമായി ബിജെപിയെ ഉയർത്തിപ്പിടിക്കുകയാണ്. ചുവരെഴുതരുതെന്ന് പ്രതാപൻ പറഞ്ഞിട്ട് പോലും കേൾക്കാത്ത അണികളാണ് തൃശ്ശൂരിലുള്ളത്. ആ അണികളോട് പ്രതാപന് വോട്ട് ചെയ്യാൻ പറഞ്ഞാൽ എങ്ങനെ കേൾക്കുമെന്നും കെ രാജൻ ചോദിച്ചു. ഞങ്ങൾ പറഞ്ഞാലും കേൾക്കാത്ത അണികളെ കൊണ്ടാണ് ഞങ്ങൾ നടക്കുന്നതെന്ന വീമ്പുപറച്ചിലാണ് പ്രതാപന്റേത്. 

ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന പ്രതാപന്റെ പ്രസ്താവന നിരുത്തരവാദപരമാണ്. പ്രതിപക്ഷ നേതാവോ രാഷ്ട്രീയകാര്യ സമിതിയോ പറയുമോ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലാണെന്ന്. കോൺഗ്രസിന് രാഷ്ട്രീയമുണ്ടെങ്കിൽ പ്രതാപന്റെ പ്രസ്താവനയിൽ അഭിപ്രായം പറയാൻ തയ്യാറാകണമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
 

Share this story