ഉണ്ണികൃഷ്ണൻ പോറ്റി ജയിലിന് പുറത്തേക്ക്; കട്ടിളപ്പാളി കേസിലും ജാമ്യം

unnikrishnan potty

ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. ദ്വാരപാലക കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ചതോടെ ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനാകും. കട്ടിളപ്പാളി കേസിൽ പോറ്റിക്ക് ഇന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്

അറസ്റ്റിലായി 90 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പോറ്റിക്ക് ജാമ്യം ലഭിച്ചത്. നേരത്തെ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്കും കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്ന കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

അതേസമയം എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണം കോടതി മേൽനോട്ടത്തിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
 

Tags

Share this story