സ്വർണം പലർക്കായി വീതിച്ച് നൽകിയെന്ന് ഉണ്ണികൃഷ്ണൻ പോറ്റി; ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ്

unnikrishnan

ശബരിമല സ്വർണക്കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർണായക മൊഴി പുറത്ത്. തട്ടിയെടുത്ത സ്വർണം പലർക്കായി വീതിച്ചു നൽകി. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും നൽകിയെന്ന് മൊഴി നൽകിയിട്ടുണ്ട്. രണ്ട് കേസുകളിലായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണക്കൊള്ളയിലാണ് അറസ്റ്റ്

പുലർച്ചെ രണ്ടരയോടെയാണ് പ്രത്യേക സംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നുച്ചയ്ക്ക് 12.30ഓടെ പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കും. രാവിലെയോടെ പോറ്റിയെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോകും

ശബരിമല സ്വർണ്ണക്കൊള്ളയിൽ ആസൂത്രണം നടന്നുവെന്നും ദേവസ്വം ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. പോറ്റിയെ എസ്‌ഐടി കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇന്നലെ രാവിലെ തിരുവനന്തപുരം വീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

Tags

Share this story