ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്തോ; സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

unnikrishnan potty

ഉണ്ണികൃഷ്ണൻ പോറ്റി ലക്ഷ്യമിട്ടത് രാജ്യാന്തര വിഗ്രഹക്കടത്ത് ആണോയെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. രാജ്യാന്തര വിഗ്രഹ കടത്തുകാരനായ സുഭാഷ് കപൂറിന്റെ ഓപറേഷനുകൾക്ക് സമാനമായ നീക്കമാണ് പോറ്റി നടത്തിയത്. വിശുദ്ധ വസ്തുക്കളുടെ പകർപ്പുണ്ടാക്കി അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റ് പണം തട്ടാൻ ശ്രമിച്ചതായി സംശയമുണ്ടെന്നും കോടതി വ്യക്തമാക്കി

ഇതിൽ വിശദമായ അന്വേഷണം വേണം. വാതിലിന്റെയും കട്ടിളപ്പടിയുടെയും ദ്വാരപാലക ശിൽപ്പത്തിന്റെയും പകർപ്പ് എടുത്തത് നിയമവിരുദ്ധമാണ്. ഉദ്യോഗസ്ഥർ പോറ്റിക്ക് സന്നിധാനത്ത് അനിയന്ത്രിതമായ സ്വാതന്ത്ര്യം നൽകിയെന്നും ഹൈക്കോടതി വിമർശിച്ചു. കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ് ഐ ടിക്ക് കോടതി അനുമതി നൽകി

ശ്രീകോവിലിൽ പുതിയ വാതിൽ വെച്ചതിലും പോറ്റിയെ മുൻനിർത്തി വൻ തട്ടിപ്പ് നടന്നതായി സംശയിക്കുന്നു. ചെന്നൈയൽ ന്തൊണ് നടന്നതെന്ന് കൃത്യമായി അറിയണം. പോറ്റി നടത്തിയ പല ഇടപാടുകളിലും ദേവസ്വം ഉദ്യോഗസ്ഥർ ഒത്താശ നൽകിയെന്നും ഹൈക്കോടതി വിമർശിച്ചു.
 

Tags

Share this story