തനിക്കറിയാവുന്നത് പറഞ്ഞു തുടങ്ങിയാൽ പത്മജ വേണുഗോപാൽ പുറത്തിറങ്ങില്ലെന്ന് ഉണ്ണിത്താൻ

unnithan

പത്മജ വേണുഗോപാലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. പത്മജയുടെ അച്ഛൻ അല്ലല്ലോ എന്റെ പിതാവ് എന്നും മരിക്കുന്നതുവരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും ഉണ്ണിത്താൻ പറഞ്ഞു. 

ഉണ്ണിത്താൻ ബിജെപിയിലേക്ക് പോകുമെന്ന പത്മജയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ താൻ പരിപൂർണ തൃപ്തനാണ്. പത്മജയെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തുടങ്ങിയാൽ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താൻ പറയുന്നു

പത്മജ എയിംസിൽ വിഷമടിച്ച് കിടക്കുമ്പോൾ താൻ കാണാൻ പോയിട്ടുണ്ട്. പറഞ്ഞു തുടങ്ങിയാൽ 1973 മുതലുള്ള ചരിത്രം പറയേണ്ടി വരുമെന്നും ഉണ്ണിത്താൻ പറഞ്ഞു

Share this story