യാഥാർഥ്യ ബോധമില്ലാത്ത ബജറ്റ്; പ്രതിപക്ഷത്തെ വിമർശിക്കാനുള്ള ഡോക്യുമെന്റാക്കി: സതീശൻ

ബജറ്റിന്റെ പവിത്രത ധനകാര്യ മന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ വിമർശനത്തിനുള്ള ഡോക്യുമെന്റാക്കി ബജറ്റിനെ തരം താഴ്ത്തി. തുടക്കം മുതൽ അവസാനം വരെ പ്രതിപക്ഷത്തെ വിമർശിക്കുകയായിരുന്നു. രാഷ്ട്രീയ ആരോപണങ്ങളും രാഷ്ട്രീയ പ്രഖ്യാപനങ്ങളും നടത്തി ബജറ്റിന്റെ നിലവാരം മാറ്റി. യാഥാർഥ്യ ബോധമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തിയെന്നും സതീശൻ പറഞ്ഞു

കാർഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണ്. ലൈഫ് മിഷൻ കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതിന്റെ മൂന്ന് ശതമാനം മാത്രമാണ് ചെലവാക്കിയത്. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് ബജറ്റിൽ കൂടുതൽ പരാമർശമുള്ളത്. റബർ കർഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ്. പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബറിന്റെ താങ്ങുവിലയിൽ 10 രൂപ മാത്രമാണ് കൂട്ടിയതെന്നും സതീശൻ പറഞ്ഞു.
 

Share this story