ശമിക്കാതെ ചൂട്; ചുട്ടുപൊള്ളി പാലക്കാട്
Updated: Apr 21, 2023, 14:52 IST

തിരുവനന്തപുരം: സംസ്ഥാനത്തിന് ആശ്വാസമായി വേനൽമഴ എത്തുന്നുണ്ടെങ്കിലും കനത്ത ചൂടിന് ശമനമില്ല. കേന്ദ്ര കാലാവസ്ഥ വകുപ്പു നൽകുന്ന ഔദ്യോഗിക കണക്കു പ്രകാരം ഇന്നലെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട് 38. 4 ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്.
കോട്ടയത്ത് 37.7 ഡിഗ്രിയും കണ്ണൂരിൽ 37.4 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 37.4 ഡിഗ്രിയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ചൂട് കൂടുന്നതോടെ വൈദ്യുതി ഉപയോഗത്തിലും വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കുന്നത്