നിലയ്ക്കാത്ത കുതിപ്പ്; ഓരോ ദിനവും റെക്കോർഡ് പുതുക്കി സ്വർണവില മുന്നേറുന്നു
Jan 20, 2026, 09:58 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും സർവകാല റെക്കോർഡ്. ഇന്നലെ പവന്റെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഈ റെക്കോർഡ് പുതുക്കി മുന്നേറുകയാണ് സ്വർണം. പവന് ഇന്ന് 760 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 1,08,000 രൂപയായി
ഗ്രാമിന് 95 രൂപ വർധിച്ച് 13500 രൂപയിലെത്തി. ആഗോളവിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 4681 ഡോളറിലേക്ക് ഉയർന്നു. വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 312 രൂപയിലെത്തി
യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷവും ഭൗമരാഷ്ട്രീയ അനിശ്ചിതത്വവുമാണ് സ്വർണവിലയെ സ്വാധീനിച്ചത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 78 രൂപ ഉയർന്ന് 11,046 രൂപയായി. ഇതും സർവകാല റെക്കോർഡാണ്
