മുസ്ലിം ലീഗിന്റെ കൊടി ഒഴിവാക്കാനാണ് കോൺഗ്രസ് പതാകയ്ക്ക് അയിത്തം കൽപ്പിച്ചത്: മുഖ്യമന്ത്രി

pinarayi

സ്വന്തം പതാക ഉയർത്തിപ്പിടിക്കാൻ കഴിയാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപ്പറ്റയിൽ രാഹുൽ ഗാന്ധി നടത്തിയ റോഡ് ഷോയിൽ കോൺഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോൺഗ്രസ് പതാകയ്ക്ക് അയിത്തം കൽപ്പിച്ചത്. 

ബിജെപിയെ ഭയന്നാണിത്. ഇത് ഭീരുത്വമാണ്. മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ കോൺഗ്രസിനെന്നും മുഖ്യമന്ത്രി ചോദിച്ചു

ലീഗിന്റെ പതാക പാർട്ടിയുടെ കൊടിയാണെന്ന് പറയാൻ കോൺഗ്രസ് ധൈര്യപ്പെടണം. കോൺഗ്രസ് പതാകയുടെ ചരിത്രം കോൺഗ്രസ് നേതാക്കൾ ഓർമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story