ഊരാളുങ്കൽ ലേബർ സൊസൈറ്റി ഹെഡ് ഓഫീസിൽ ഇ ഡിയുടെ പരിശോധന

ഊരാളുങ്കൽ ലേബർ സൊസൈറ്റി ഹെഡ് ഓഫീസിൽ ഇ ഡിയുടെ പരിശോധന

ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. കോഴിക്കോട് വടകരയിലെ ഹെഡ് ഓഫീസിലാണ് ഇ ഡി പരിശോധന നടത്തിയത്.

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള അന്വേഷണത്തിനായാണ് പരിശോധനയെന്നാണ് റിപ്പോർട്ടുകൾ. ഇഡി ഉദ്യോഗസ്ഥർ എത്തിയത് ശരിയാണെന്നും റെയ്ഡ് നടന്നിട്ടില്ലെന്നും ലേബർ സൊസൈറ്റി അധികൃതർ അറിയിച്ചു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഉദ്യോഗസ്ഥർ മടങ്ങിയെന്നാണ് ഇവർ നൽകുന്ന വിശദീകരണം.

Share this story