ഉഷയുടെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്തു
Feb 21, 2026, 16:09 IST
വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ കൊച്ചിയിൽ പൂർത്തിയായി. ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തതായി കൊച്ചി അമൃത ആശുപത്രി അധികൃതർ അറിയിച്ചു. രോഗിയുടെ നില തൃപ്തികരമെന്നും ഡോക്ടേഴ്സ് അറിയിച്ചു.
ശസ്ത്രക്രിയയ്ക്ക് അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവർ നേതൃത്വം നൽകി.
കേരള സർക്കാർ നിർദേശിച്ച എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഉടനീളം സന്നിഹിതരായിരുന്നു. പുറത്തെടുത്ത ഉപകരണം അമ്പലപ്പുഴ പോലീസിന് കൈമാറി.
