കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു: ആദായ നികുതി വകുപ്പ് നടപടിക്കെതിരെ എംഎം വർഗീസ്

varghese

ആദായനികുതി വകുപ്പ് നടപടികൾ നിയമപരമായി നേരിടുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ്. തെറ്റ് പറ്റിയത് ബാങ്കിനാണ്. ബാങ്ക് ഓഫ് ഇന്ത്യ തെറ്റായ പാൻ നമ്പർ രേഖപ്പെടുത്തിയെന്നും വർഗീസ് പറഞ്ഞു. തെറ്റ് സമ്മതിച്ച് ബാങ്ക് പാർട്ടിക്ക് കത്ത് നൽകിയെന്നും അദ്ദേഹം അറിയിച്ചു

ഒരു കോടി രൂപയുമായി ബാങ്കിലെത്തിയത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടാണെന്നും എംഎം വർഗീസ് പറഞ്ഞു. കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുകയാണ്. പാർട്ടിയുടേത് നിയമപരമായ ഇടപാടാണ്. പുകമറ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കി. 

നിയമാനുസൃതമായി നടത്തിയ ഇടപാടിലൂടെ പിൻവലിച്ച തുക ചെലവഴിക്കുന്നത് തടയാനുള്ള അധികാരം ആദായ നികുതി വകുപ്പിനില്ല. തെരഞ്ഞെടുപ്പ് സമയമായതു കൊണ്ട് വിഷയമാക്കിയില്ല. പണം പാർട്ടി ഓഫീസിൽ സൂക്ഷിക്കുകയും ചെയ്‌തെന്ന് എംഎം വർഗീസ് പറഞ്ഞു
 

Share this story