പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കുന്നു; തിരിച്ചടിക്കുമെന്ന് വി ഡി സതീശൻ

satheeshan

രാഹുൽ മാങ്കൂട്ടത്തിൽ കോടതിയിൽ ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നത് തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോലീസിനെ ഉപയോഗിച്ച് ഭരണകൂട ഭീകരത നടപ്പാക്കാനാണ് കേരളത്തിൽ സർക്കാർ ശ്രമിക്കുന്നത്.

ആരെയാണ് പിണറായി വിജയൻ ഭയപ്പെടുത്താൻ ശ്രമിക്കുന്നത്. രാഹുലിനെ അറസ്റ്റ് ചെയ്ത രീതിയെ കേരളം മുഴുവൻ എതിർക്കുകയാണ്. എത്ര അടിച്ചമർത്തിയാലും പൂർവാധികം ശക്തിയോടെ തിരിച്ചടിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
 

Share this story