പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉസ്താദ് അറസ്റ്റിൽ
Mar 27, 2020, 19:32 IST
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ഉസ്താദ് അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനിയാണ് അറസ്റ്റിലായത്.
ഒരു മാസം മുമ്പാണ് കുട്ടികളെ ഇയാൾ പീഡനത്തിന് ഇരയാക്കിയത്. യൂട്യൂബിൽ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും പീഡിപ്പിക്കുകയുമായിരുന്നു. കുട്ടികൾ വീട്ടിൽ കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതും ഇയാളെ പിടികൂടിയതും.