അമീറുൾ ഇസ്ലാമടക്കം വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ട് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാൻ ഉത്തരവ്

high court

വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികളുടെ സാമൂഹിക പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാനാണ് നിർദേശം. വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതി നിർദേശപ്രകാരമാണ് ഹൈക്കോടതി ഇടപെടൽ

ഇവരുടെ സാമൂഹ്യപശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നത് പരിശോധിക്കും. പ്രൊജക്ട് 39 എന്ന സംഘടനക്കാണ് നിർദേശം നൽകിയത്. ജയിലിൽ ആയതിന് ശേഷം പ്രതികൾക്ക് ഉണ്ടായിട്ടുള്ള മാറ്റം സംബന്ധിച്ച് ജയിൽ ഡിജിപിയോടും റിപ്പോർട്ട് തേടി.
 

Share this story