വി ഡി സതീശൻ അനുകൂല പ്രകടനം; ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല, എങ്ങനെ നേരിടണമെന്ന് അറിയാം: മുന്നറിയിപ്പ്നൽകി യൂത്ത് കോൺഗ്രസ്
വി ഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ വ്യക്തമാക്കി. ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ലെന്ന് മുന്നറിയിപ്പ്. ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും നേമം ഷജീർ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് ഉടനീളം വി.ഡി. സതീശന് വേണ്ടി കോൺഗ്രസ് പ്രവർത്തകർ പ്രകടനവുമായി തെരുവിലിറങ്ങിയതിന് എതിരെ പരോക്ഷ വിമർശനവുമായി കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറും രംഗത്തെത്തി. പ്രവർത്തകരെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.
നേതാക്കന്മാരെ പരസ്യ വിചാരണക്ക് ഇട്ടുകൊടുത്താൽ ഉന്നത നേതാക്കളെ പേരെടുത്തു വിമർശിക്കേണ്ടിവരുമെന്നും അലോഷ്യസ് സേവ്യർ മുന്നറിയിപ്പ് നൽകി. വി.ഡി. സതീശന് അനുകൂലമായ പ്രകടനങ്ങളെ പരോക്ഷമായി വിമർശിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്
നേമം ഷജീർ ഫേസ്ബുക്കിൽ കുറിച്ചത്
ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറുന്നവർ കോൺഗ്രസ്സുകാർ എന്ന് കരുതാൻ കഴിയില്ല. അത് തീ കളിയാ. മുഖ്യമന്ത്രിയെ ആരായാലും പാർട്ടി തീരുമാനിക്കട്ടെ. അതിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ തൊട്ടാൽ പൊറുക്കില്ലാ. അതിനെ എങ്ങനെ നേരിടണമെന്ന് ഞങ്ങൾക്ക് അറിയാം
