യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതെ വി കുഞ്ഞികൃഷ്ണൻ; കോൺഗ്രസ് നേതാക്കൾക്ക് അതൃപ്തി

V Kunjikrishnan

പയ്യന്നൂരിൽ യുഡിഎഫ് കമ്മിറ്റികളിൽ പങ്കെടുക്കാൻ വിസമ്മതിച്ച് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ. യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്താൽ സിപിഎം വോട്ട് കിട്ടില്ലെന്ന് ഭയന്നാണ് തീരുമാനം. കുഞ്ഞികൃഷ്ണന്റെ നിലപാടിൽ കോൺഗ്രസിനും അതൃപ്തിയുണ്ട്.  ഡിസിസി പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യാനായി പയ്യന്നൂരിൽ യോഗം ചേർന്നു

സ്വതന്ത്ര സ്ഥാനാർഥിയായാണ് വി കുഞ്ഞികൃഷ്ണൻ മത്സരിക്കുന്നത്. യുഡിഎഫ് കുഞ്ഞികൃഷ്ണന് പിന്തുണ നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ യുഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാത്ത കുഞ്ഞികൃഷ്ണന്റെ നിലപാടിൽ പയ്യന്നൂരിലെ കോൺഗ്രസ് നേതാക്കളിൽ കടുത്ത അമർഷമുണ്ട്

സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ച വെളിപ്പെടുത്തലിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ സിപിഎം പുറത്താക്കിയത്. എങ്കിലും സിപിഎം അണികളിൽ സ്വാധീനമുള്ള നേതാവാണ് കുഞ്ഞികൃഷ്ണൻ. യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്താൽ തന്നെ അനുകൂലിക്കുന്ന സിപിഎമ്മുകാർ പോലും വോട്ട് ചെയ്യാതിരിക്കുമോയെന്ന ഭയമാണ് കുഞ്ഞികൃഷ്ണനുള്ളത്‌
 

Tags

Share this story