വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന് പയ്യന്നൂരിൽ; ചടങ്ങിന് കനത്ത സുരക്ഷ

V Kunjikrishnan

രക്തസാക്ഷി ഫണ്ട് വിവാദത്തിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്. പയ്യന്നൂരിൽ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന തലക്കെട്ടിലാണ് പുസ്തകം ഇറങ്ങുന്നത്

വൈകിട്ട് നാല് മണിക്ക് ഗാന്ധി പാർക്കിലാണ് ചടങ്ങ്. സിപിഎം പ്രവർത്തകർ പരിപാടി അലങ്കോലമാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് വി കുഞ്ഞികൃഷ്ണൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ചടങ്ങിന് വലിയ സുരക്ഷ നൽകാൻ ജില്ലാ പോലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്

പുസ്തക പ്രകാശന ചടങ്ങിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്നാണ് വി കുഞ്ഞികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നത്. സിപിഎമ്മിനെതിരെ എന്തെല്ലാം ആരോപണങ്ങളാണ് പുസ്തകത്തിൽ ഉള്ളതെന്നാണ് ഇനി കണ്ടറിയാനുള്ളത്.
 

Tags

Share this story