ഉള്ളടക്കത്തിൽ നിലവാരമില്ലാത്തതിനാലാണ് ഗവർണർ വായിക്കാത്തതെന്ന് വി മുരളീധരൻ

V Muraleedharan

നയപ്രഖ്യാപന പ്രസംഗത്തിന്റെ ഉള്ളടക്കത്തിൽ നിലവാരമില്ലാത്തതിനാലാണ് ഗവർണർ അത് വായിക്കാത്തതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഗവർണർ മുഴുവൻ വായിച്ചില്ലെന്ന വിമർശനമാണ് ഭരണപക്ഷം നടത്തുന്നത്. സഭ അധഃപതിക്കാൻ ഗവർണർ അനുവദിച്ചില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

കള്ളപ്രചാരണങ്ങൾ നയപ്രഖ്യാപനത്തിന്റെ മറ പിടിച്ചു കൊണ്ട് സഭയിൽ രേഖപ്പെടുത്താൻ ശ്രമിച്ചു. നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിൽ വായിക്കാനുള്ള നിലവാരമില്ലാത്തതിനാലാണ് ഗവർണർ വായിക്കാത്തത്. ഗവർണർ ഉചിതമായ രീതിയിൽ പ്രതികരിച്ചു. കള്ളപ്രചാരണം നടത്താനുള്ള വേദിയാക്കി സഭയെ മാറ്റിയെന്നും വി മുരളീധരൻ പറഞ്ഞു.
 

Share this story