മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്നതിനെതിരെ ക്രൈസ്തവർ നിലപാടെടുക്കും: വി മുരളീധരൻ
Mar 31, 2021, 10:35 IST
മുസ്ലീം ലീഗിന്റെ അപ്രമാദിത്വത്തിന് കേരളത്തിലെ വലത്, ഇടത് മുന്നണികൾ കീഴടങ്ങിയെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ജോസ് കെ മാണി ഉന്നയിച്ച വിഷയം കേരളത്തിലെ ക്രിസ്ത്യൻ സമുദായങ്ങളുടെ ആശങ്കയാണ്. ക്രൈസ്തവ സമുദായം ആശങ്കപ്പെടുന്നതിന് മറ്റൊരു കാരണം കേരളത്തിലെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ അപ്രമാദിത്വമാണ്
ലീഗിന്റെ അപ്രമാദിത്വത്തിന് മുന്നിൽ രണ്ട് മുന്നണികളും കീഴടങ്ങുകയാണെന്ന വസ്തുത ക്രൈസ്തവരെ ആശങ്കപ്പെടുത്തുന്നു. മുസ്ലിം ലീഗിന്റെ ഭീകരവാദികളെ പിന്തുണക്കുന്ന സമീപനങ്ങൾക്കെതിരെ ക്രൈസ്തവ സമുദായം ശക്തമായ നിലപാട് സ്വീകരിക്കും. ഇത് ബിജെപിക്ക് അനുകൂലമായി മാറുമെന്നും വി മുരളീധരൻ പറഞ്ഞു