നേമത്ത് മത്സരിക്കാനില്ലെന്ന് വി ശിവൻകുട്ടി; പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കും
നേമത്ത് മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേമം സീറ്റ് നിലനിർത്താൻ ശിവൻകുട്ടിയെ തന്നെ സിപിഎം നിയോഗിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. അതേസമയം പാർട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു
ഇടത് മുന്നണിയാകും സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാർട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലം പിടിക്കാനായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയാണ് ബിജെപി കളത്തിലിറക്കുക. കടുത്ത മത്സരം തന്നെ മണ്ഡലത്തിൽ നടക്കുമെന്ന് ഉറപ്പാണ്
ഈ സാഹചര്യത്തിലാണ് നേമത്ത് ശിവൻകുട്ടി അല്ലാതെ മറ്റൊരു സ്ഥാനാർഥിയില്ലെന്ന് സിപിഎം വിലയിരുത്തിയത്. അതേസമയം മത്സരിക്കാനില്ലെന്ന ശിവൻകുട്ടിയുടെ തുറന്നുപറച്ചിൽ സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
