വടകരയിലെ കാഫിർ പ്രയോഗം: യൂത്ത് ലീഗ് നേതാവിന്റെ ഹർജിയിൽ പോലീസിന് ഹൈക്കോടതി നോട്ടീസ്

high court

വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായ കാഫിർ പ്രയോഗമുള്ള സ്‌ക്രീൻ ഷോട്ട് കേസിൽ പികെ കാസിം നൽകിയ ഹർജിയിൽ പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. 

രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ കോഴിക്കോട് റൂറൽ എസ് പിക്ക് കോടതി നിർദേശം നൽകി. വോട്ടെടുപ്പിന്റെ തലേദിവസമാണ് വിവാദ വാട്‌സാപ് സന്ദേശം പ്രചരിച്ചത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലീമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം. 

യൂത്ത് ലീഗ് നേതാവ് പികെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം. എന്നാൽ ഇത് കൃത്രിമായി നിർമിച്ചതാണെന്നും പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പോലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പോലീസ് കേസെടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു.
 

Share this story