വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു

vadakara

വടകര താലൂക്ക് ഓഫീസ് തീവയ്പ് കേസിലെ പ്രതിയെ വെറുതെവിട്ടു കോടതി. ഹൈദരബാദ് സ്വദേശി നാരായണ സതീഷിനെയാണ് വടകര അസിസ്റ്റൻറ് സെഷൻസ് കോടതി വെറുതെ വിട്ടത്. സമാനമായ മൂന്ന് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ഈ കേസുകളിലും പ്രതിയെ കോടതി വെറുതെ വിട്ടു. 2022 ഡിസംബർ 17 നായിരുന്നു കേസിനാസ്പദമായ സംഭവം.

2022 ഡിസംബറിൽ ഓഫീസിൽ മൂന്ന് തവണയാണ് തീയിട്ടത്. ഡിസംബർ 12, 13 തീയതികളിൽ തീവെപുണ്ടായപ്പോൾ തന്നെ ഇത് വീണ്ടും സംഭവിക്കുമെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ഉണ്ടായിരുന്നു.

Share this story