കൊച്ചി മുൻ മേയർ ടോണി ചമ്മിണിക്കെതിരെ വൈക്കം വിശ്വൻ മാനനഷ്ടക്കേസ് നൽകും

കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിക്കെതിരെ സി പി എം നേതാവ് വൈക്കം വിശ്വന്‍ മാനനഷ്ടക്കേസ് നല്‍കും. ഇതിനായി ടോണി ചമ്മിണിക്ക് വക്കീല്‍ നോട്ടീസ് അയച്ചതായും വൈക്കം വിശ്വന്‍ വെളിപ്പെടുത്തി. സോണ്‍ടാ കമ്പനിയുമായി തന്നെ ബന്ധപ്പെടുത്തിക്കൊണ്ട് ടോണി ചമ്മിണി നടത്തിയ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥനാവുമില്ലന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.
സത്യ വിരുദ്ധമായ സംഗതി മനപ്പൂര്‍വ്വം മാധ്യമങ്ങളിലൂട പ്രചരിപ്പിക്കുകയാണ് ടോണി ചമ്മിണിയെന്നും അത് കൊണ്ട് ഇതിനെ നിയമപരമായി നേരിടാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ പരത്താനും വ്യക്തിഹത്യ നടത്താനുമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വൈയ്കം വിശ്വന്‍ പറഞ്ഞു.
വൈക്കം വിശ്വന്റെ മകന്‍ നിഷയുടെ ഭര്‍ത്താവാണ് സോണ്‍ടാ ഇന്‍ഫ്രാടെകിന്റെ ഡയറക്ടര്‍ രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. ബയോമൈനിംഗിന് വേണ്ടത്ര അനുഭവ സമ്പത്ത് കമ്പനിക്കില്ലാതിരുന്നിട്ടും ബ്രഹ്‌മപുരത്ത് ഇതിനായി കമ്പനിക്ക് അനുമതി നല്‍കിയത് വൈയ്കം വിശ്വന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണെന്ന ആരോപണമാണ് ഉയര്‍ന്നത്.