വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു; വിവാദങ്ങൾ പ്രചാരണത്തിന് തടസ്സമായെന്ന് വൈഷ്ണ

vaishna

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് നാമനിർദേശ പത്രിക സമർപ്പിച്ചു. കലക്ടറേറ്റിൽ എത്തിയാണ് പത്രിക നൽകിയത്. ജില്ലാ സപ്ലൈ ഓഫീസർ സിന്ധു കെ വിക്ക് മുന്നിലാണ് പത്രിക സമർപ്പിച്ചത്. വിവാദങ്ങൾ പ്രചരണത്തിന് തടസമായെന്ന് വൈഷ്ണ സുരേഷ് പ്രതികരിച്ചു. 

പത്തു ദിവസമാണ് നഷ്ടമായത്. അതൊക്കെ മറികടക്കും. വാർഡിലെ ജനങ്ങളോട് വിവാദങ്ങളെ കുറിച്ചല്ല പറയാനുള്ളതെന്നും വൈഷ്ണ പറഞ്ഞു. അതേസമയം, വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ സി.പി.എം ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കൾക്ക് ഗൂഢാലോചനയിൽ നേരിട്ട് പങ്കുണ്ട്. 

കോർപ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥർ കൂടി ഈ ക്രിമിനൽ പ്രവർത്തിയിൽ പങ്കാളികളാണ്. ഇതേ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അല്ലെങ്കിൽ യു.ഡി.എഫ് നിയമ നടപടി സ്വീകരിക്കുമെന്നും സതീശൻ പറഞ്ഞു.

Tags

Share this story