വൈഷ്ണയുടെ അപ്പീലിൽ രണ്ട് ദിവസത്തിനകം തീരുമാനം വേണം; അല്ലെങ്കിൽ ഇടപെടുമെന്ന് ഹൈക്കോടതി

vaishna

തിരുവനന്തപുരം കോർപറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതി. വൈഷ്ണ നൽകിയ അപ്പീലിൽ രണ്ട് ദിവസത്തിനകം ജില്ലാ കലക്ടർ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. രണ്ട് ദിവസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ കോടതി ഇടപെടുമെന്നും മറ്റ് നടപടികളുണ്ടാകുമെന്നും കോടതി വ്യക്തമാക്കി

24 വയസ് മാത്രമുള്ള പെൺകുട്ടിയെ സാങ്കേതിക കാരണങ്ങളുടെ പേരിൽ മത്സരിപ്പിക്കാതിരിക്കരുത്. വെറും രാഷ്ട്രീയം കളിക്കരുത്. സാങ്കേതിക കാരണങ്ങളാൽ വോട്ടവകാശം മാത്രമല്ല, മത്സരിക്കാനുള്ള അവകാശവും നഷ്ടമാകുന്ന സാഹചര്യമാണ്. ഇത് ശരിയായ രീതിയല്ലെന്നും കോടതി പറഞ്ഞു


സ്ഥിരതാമസമുള്ള വിലാസത്തിലല്ല വൈഷ്ണയുടെ വോട്ടെന്ന് ചൂണ്ടിക്കാട്ടി സിപിഎം പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നും കാണിച്ചായിരുന്നു സിപിഐഎം പരാതി. തുടർന്ന് വൈഷ്ണയെ ഹിയറിങ്ങിന് വിളിച്ചിരുന്നു. പിന്നാലെയാണ് വോട്ട് തള്ളിയത്. 

Tags

Share this story