വന്ദനയുടെ കൊലപാതകം: ഡോക്ടർമാരുടെ പണിമുടക്ക് ഇന്നും തുടരും; മുഖ്യമന്ത്രിയുമായി ചർച്ച രാവിലെ

doc

ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്  ഡോക്ടർമാരുടെ പണിമുടക്ക് ഇന്നും തുടരും. രാവിലെ പത്തരയ്ക്ക് ഡോക്ടർമാരുമായി ചർച്ച നടത്തും. ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും ഐഎംഎ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. അതേസമയം വിഷയം ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാവിലെ പത്തിന് പ്രത്യേക സിറ്റിംഗ് നടത്തുന്നത്. 

സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈനായി ഹാജരായി വിശദീകരണം നൽകാൻ കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുടെ മരണത്തിൽ പോലീസിന് വീഴ്ച പറ്റിയെന്ന പ്രാഥമിക വിലയിരുത്തലാണ് ഇന്നലെ കോടതി നടത്തിയത്. സമാന സംഭവം ആവർത്തിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു.
 

Share this story