വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും; 16 കോച്ചുകൾ, 180 കിലോമീറ്റർ വേഗം
Jan 3, 2026, 17:14 IST
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറക്കും ഇടയിലാണ് ആദ്യ സർവീസ്
ജനുവരി പകുതിയോടെ സർവീസ് ആരംഭിക്കും. വന്ദേഭാരത് ചെയർകാർ ട്രെയിനുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയാണ് സ്ലീപ്പർ ട്രെയിനും ഇറക്കാൻ റെയിൽവേയെ പ്രേരിപ്പിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ട്രയിൻ ഇറങ്ങുന്നത്. മണിക്കൂറിൽ 180 കിലോമിറ്റർ വരെ വേഗമുള്ള ട്രെയിനിന് 16 കോച്ചുകളുണ്ടാകും
833 പേർക്ക് യാത്ര ചെയ്യാം. വിമാനങ്ങളിലേതിന് സമാനമായി കേറ്ററിംഗ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കും. തേർഡ് എസിയിൽ 2300, സെക്കൻഡ് എസിയിൽ 3000, ഫസ്റ്റ് എസിയിൽ 3600 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
