കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ചെന്നൈയിലെത്തി; ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത്

vande

കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. 16 കോച്ചുകളുള്ള രണ്ട് റേക്കുകളാണ് കേരളത്തിന് കൈമാറിയത്. ചെന്നൈ വില്ലിവാക്കത്ത് നിന്ന് തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവേ അധികൃതർ ട്രെയിൻ ഏറ്റെടുത്തു. ട്രാക്ക് ക്ലിയറൻസ് ലഭിച്ചാൽ എഗ്മോർ വഴി ട്രെയിൻ കേരളത്തിലേക്ക് കൊണ്ടുവരും

തിരുവനന്തപുരത്ത് നിന്നും ഈ മാസം 22ന് പരീക്ഷണയോട്ടം നടത്താനാണ് സാധ്യത. ഏപ്രിൽ 25ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിങ്ങനെയാണ് സ്‌റ്റോപ്പുകൾ എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് രാത്രിയോടെ ട്രെയിൻ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം
 

Share this story