വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകി; റെയിൽവേ ചീഫ് കൺട്രോളർക്ക് സസ്‌പെൻഷൻ
Apr 18, 2023, 15:45 IST

ട്രയൽ റണ്ണിനിടെ വന്ദേഭാരത് എക്‌സ്പ്രസ് രണ്ട് മിനിറ്റ് വൈകിയതിൽ റെയിൽവേ ചീഫ് കൺട്രോളർക്ക് സസ്‌പെൻഷൻ. കഴിഞ്ഞ ദിവസം പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യം സിഗ്നൽ നൽകുകയായിരുന്നു. ഇതോടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകി. തുടർന്നാണ് ചീഫ് കൺട്രോളർ കുമാറിനെതിരെ നടപടിയുണ്ടായത്
എന്നാൽ തൊട്ടുപിന്നാലെ തൊഴിലാളി യൂണിയനുകൾ ഇടപെടുകയും പ്രതിഷേധിക്കുകയും ചെയ്തതോടെ സസ്‌പെൻഷൻ നടപടി പിൻവലിച്ചു. പിറവം സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയൽ റൺ വന്നതും ഒരേ സമയത്താണ്. കൂടുതൽ യാത്രക്കാരുള്ളതിനാൽ വേണാട് എക്‌സ്പ്രസിന് കടന്നുപോകാൻ സിഗ്നൽ നൽകുകയായിരുന്നു.