കേരളത്തിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാടെത്തി; സ്വീകരിച്ച് ബിജെപി പ്രവർത്തകർ

vande

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തി. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ട്രെയിനിനെ സ്വീകരിച്ചു. ട്രെയിനിലെ ജീവനക്കാർക്ക് മധുരം വിതരണം ചെയ്തും മാലയിട്ടും ബിജെപി പ്രവർത്തകർ ഇവരെ സ്വീകരിച്ചു. ട്രെയിൻ വൈകുന്നേരം തിരുവനന്തപുരത്ത് എത്തും. 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് നിർവഹിക്കും

അതേസമയം കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. വന്ദേഭാരത് അനുവദിച്ചത് അറിയേണ്ടിയിരുന്നത് ഇങ്ങനെ അല്ലെന്ന് എംകെ പ്രേമചന്ദ്രൻ എംപിയും പ്രതികരിച്ചു. എന്നാൽ കേരളത്തിനുള്ള വിഷു കൈനീട്ടമാണ് വന്ദേഭാരത് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം

വന്ദേഭാരതിന് ആറ് സ്റ്റോപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന. സർവീസ് നടത്തുന്നതിന് മുന്നോടിയായി ദക്ഷിണ റെയിൽവേ മാനേജർ ആർ എൻ സിംഗ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി തിരുവനനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. പ്രത്യേക ട്രെയിനിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ട്രാക്ക് പരിശോധനയും നടത്തി.
 

Share this story