വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടണം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

VD Satheeshan
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് മംഗളൂരു വരെ നീട്ടണമെന്നും റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ സ്പീഡ് റെയിൽ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സർവീസിൽ കാസർകോടിനെ കൂടി ഉൾപ്പെടുത്തണമെന്നും കണക്ടിവിറ്റി പൂർത്തിയാകാൻ മംഗളൂരു വരെ സർവീസ് നീട്ടണമെന്നുമാണ് സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. വന്ദേഭാരതിന് പരമാവധി സ്പീഡിൽ സർവീസ് നടത്താനുള്ള സൗകര്യമൊരുക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
 

Share this story