പ്രസംഗത്തിലും പ്രചാരണത്തിലും വേഗത കൂടിയാലും വന്ദേഭാരതിന് അത്ര വേഗത കിട്ടില്ല: കാനം

kanam

പ്രസംഗത്തിലും പ്രചാരണത്തിലും വേഗത കൂടിയാലും വന്ദേഭാരത് ട്രെയിനിന് അത്ര വേഗതയുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബിജെപി നേതാക്കൾ പ്രചരിപ്പിക്കുന്നത് പോലെയല്ല യാഥാർഥ്യം. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര അംഗീകാരം വേണമെന്നും ചർച്ചകൾ ഇനിയും തുടരുമെന്നും കാനം പറഞ്ഞു

മിൽമ ഒരു സഹകരണ പ്രസ്ഥാനമാണ്. വില നിശ്ചയിക്കാനുള്ള അധികാരം അവർക്കുണ്ട്. സർക്കാരുമായി ആലോചിച്ചാണ് വില വർധനവ് ഉണ്ടാകാറുള്ളത്. സർക്കാരുമായുള്ള ആശയ വിനിമയത്തിൽ പിഴവ് ഉണ്ടായത് എവിടെയാണെന്ന് പരിശോധിക്കണമെന്നും കാനം പറഞ്ഞു.
 

Share this story