വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവം; കോൺഗ്രസുകാർക്കെതിരെ കേസെടുത്തു

poster

വന്ദേഭാരത് എക്‌സ്പ്രസിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ആർ പി എഫ് കേസെടുത്തു. യുവമോർച്ച നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ട്രെയിനിന്റെ സാധന സാമഗ്രികൾ നശിപ്പിക്കുക, റെയിൽവേ സ്റ്റേഷനിൽ അതിക്രമിച്ച് കയറുക, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്

ഇന്നലെ വന്ദേഭാരത് ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോൺഗ്രസുകാർ ട്രെയിനിന്റെ ജനൽ ചില്ലുകളിൽ വികെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്ററുകൾ ഒട്ടിച്ച് വൃത്തികേടാക്കിയത്. എന്നാൽ പോസ്റ്റർ ഒട്ടിച്ചതല്ലെന്നും മഴവെള്ളത്തിൽ നനച്ച് വെച്ചതാണെന്നുമാണ് വി കെ ശ്രീകണ്ഠന്റെ ന്യായീകരണം.
 

Share this story