വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, 1000 രൂപ പിഴയും ഈടാക്കി

poster

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എം പി യുടെ പോസ്റ്റർ പതിച്ച കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂർ പഞ്ചായത്തംഗവും പുതൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമായ ആനക്കൽ സെന്തിൽ കുമാർ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകൻകണ്ടത്തിൽ മുഹമ്മദ് സഫൽ (19), കീഴായൂർ പുല്ലാടൻ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോർകുമാർ (34) എന്നിവരാണ് അറസ്റ്റിലായത്.


റെയിൽവേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയിൽവേ കോടതിയാണ് ജാമ്യത്തിൽ വിട്ടത്. അഞ്ച് പേരിൽ നിന്നും 1000രൂപ വീതം പിഴ ഈടാക്കി. കൂടാതെ കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയിൽ നിർത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആർപിഎഫ് കണ്ടെത്തിയത്.
 

Share this story