വന്ദേഭാരതിന്റെ ഷെഡ്യൂൾ തീരുമാനിച്ചു: ഇക്കോണമി കോച്ചിന് 1400 രൂപ, എക്‌സിക്യൂട്ടീവ് കോച്ചിന് 2400

vande

വന്ദേഭാരത് എക്‌സ്പ്രസിന്റെ ഷെഡ്യൂൾ വിവരങ്ങൾ പുറത്ത്. കേരളത്തിലെ ആദ്യ വന്ദേഭാരത് ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 5.10ന് പുറപ്പെട്ട് 12.30ന് കണ്ണൂരിലെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ച് പുറപ്പെട്ട് 9.20ന് തിരുവനന്തപുരത്ത് എത്തും. 

78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാണ് വന്ദേഭാരതിന് ഉണ്ടാകുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക് ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള രണ്ട് എക്‌സിക്യൂട്ടീവ് കോച്ചിൽ ഭക്ഷണം സഹിതം ടിക്കറ്റ് നിരക്ക് 2400 രൂപയാണ്. മുന്നിലും പിന്നിലുമായി എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ചുകൾ വേറെയുമുണ്ട്.

25ന് തെരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടാണ് വന്ദേഭാരതിന്റെ ആദ്യ യാത്ര. 25ന് ശേഷം യാത്രക്കാർക്ക് ബുക്കിംഗ് സൗകര്യമുണ്ടായിരിക്കും.
 

Share this story